Latest NewsCricket

സച്ചിന്റെ റെക്കോര്‍ഡിനെ പിന്തള്ളി കോഹ്‌ലിയുടെ മുന്നേറ്റം

13ആമത്തെ ബാറ്റ്‌സ്മാനും, ഇന്ത്യയിലെ അഞ്ചാമത്തെ താരവും എന്ന നേട്ടം താരം സ്വന്തമാക്കി

വിശാഖപട്ടണം ;  സച്ചിനെ മറികടന്ന് വിരാട് കോഹ്‌ലി. വിന്ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തിൽ 10000 റൺസ് എന്ന നേട്ടം താരം കൈവരിച്ചു. ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന 13ആമത്തെ ബാറ്റ്‌സ്മാനും, ഇന്ത്യയിലെ അഞ്ചാമത്തെ താരവും എന്ന നേട്ടം താരം 205ാം(213 ഏകദിനങ്ങള്‍) ഇന്നിങ്‌സിൽ സ്വന്തമാക്കി

259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയത്. 263 ഇന്നിംംഗ്‌സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലി പട്ടികയില്‍ രണ്ടാമനായി.10000 ക്ലബ്ബിലെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. കോടതി നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡും കോഹ്‍ലി സ്വന്തമാക്കിയിരുന്നു.സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363) എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.

https://youtu.be/Y0yGKf4gQq0

shortlink

Related Articles

Post Your Comments

Related Articles


Back to top button