KeralaLatest News

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക് പേജായി കേരള പോലീസ് ഫേസ്ബുക്ക്

നിലവില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിനെ പിന്തള്ളി, കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക് പേജ് എന്ന കീര്‍ത്തി സമ്പാദിച്ചിരുന്നു. കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ചരിത്രനേട്ടത്തെക്കുറിച്ചുള്ള പൊലീസിന്റെ പുതിയ പോസ്റ്റിന് താഴെയും പ്രമുഖരടക്കം പലരും പോലീസിന് ആശംസ നേര്‍ന്നിട്ടുണ്ട്. നിലവില്‍ ഈ പോസ്റ്റിനു ഏകദേശം ഏഴായിരത്തോളം കമന്റുകളും അറുപതിനായിരത്തോളം ലൈക്കുകളും നാലായിരത്തോളം ശരികളും ലഭിച്ചിട്ടുണ്ട്. ആസ്ഥാന ട്രോളന്‍മാരെ വെല്ലുന്ന ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായി ഫേസ്ബുക്ക് പേജ് ഇതിനോടകം തന്നെ മലയാളികളുടെ മനസ് നേടിയിരുന്നു.

കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്… ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ( NYPD ) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്…

പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button