ഗോകര്‍ണ ക്ഷേത്രത്തിന്റെ ഭരണം രാമചന്ദ്രപുര് മഠത്തിന് തിരികെ നല്‍കണമെന്ന് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയെന്ന് മഠം. കേസില്‍ അന്തിമതീരുമാനം ആകുന്നതുവരെ ഗോകര്‍ണത്തെ മഹാബലേശ്വര്‍ ക്ഷേത്രം തങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കിയെന്നാണ് മഠം അറിയിച്ചത.് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച്ചമുമ്പ് ഉത്തരകന്നഡയിലെ ജില്ലാ ഭരണകൂടം ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു.
ചരിത്രപരമായി ഏറെ പ്രധാന്യമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ട്രസ്റ്റികള്ക്കായിരുന്നു. എന്നാല്‍ 2008 ഓഗസ്റ്റ് 12 ന് അന്നത്തെ ബിജെപി സര്‍ക്കാര്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം രാമചന്ദ്രപുര് മഠത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പത്ത് വര്‍ഷത്തിന് ശേഷം ക്ഷേത്രച്ചുമതല എന്‍ഡോവ്മെന്റ് വകുപ്പിന് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സെപ്റ്റംബര്‍ 19 ന് ജില്ലാ ഭരണകൂടം ക്ഷേത്രം ഏറ്റെടുത്തു. മേല്‍നോട്ട സമിതി ചെയര്മാന് കൂടിയായ ഡിസി എസ് എസ് നകുല്‍ ക്ഷേത്ര സന്ദര്‍ശിക്കുകയും ക്ഷേത്രഭരണത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് മഠം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ വിധി ആഘോഷിക്കുകയാണ് ഇപ്പോള്‍ രാമചന്ദ്രപുര് മഠം. ക്ഷേത്രത്തില്‍ നിന്ന് മഠത്തെ വേര്‍പെടുത്താന്‍ സാധ്യമല്ലെന്ന് മഠത്തിലെ രാഘവേശ്വരഭാരതി സ്വാമിജി ട്വീറ്റ് ചെയ്തു.
അതേസമയം മഠം സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മഠത്തിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്കിയ ബാലചന്ദ്ര ദീക്ഷിത് പറഞ്ഞു. വാസ്തവത്തില്‍ മറ്റൊരു കമ്മിറ്റി രൂപീകരിക്കുന്നതിന് സുപ്രീംകോടതി എതിരാണെന്നും ക്ഷേത്രത്തിന്റെ ചുമതല എന്‍ഡോവ്മെന്റ് വകുപ്പ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കുകയുമായിരുന്നെന്നും ദീക്ഷിത് പറയുന്നു. അതേസമയം ഇത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന് മുഖേന കാര്യങ്ങള്‍ അറിയുക മാത്രമായിരുന്നെന്നും ദീക്ഷിത് സമ്മതിക്കുന്നുമുണ്ട്. സുപ്രീംകോടതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡിസി നകുലും പ്രതികരിച്ചു.
Post Your Comments