KeralaLatest NewsIndia

പിണറായിയുടെ കണ്ണൂർ വാശി ശബരിമലയിൽ നടക്കില്ല : കെ സുരേന്ദ്രൻ

മുഖ്യമന്ത്രി മറ്റേതെങ്കിലും മതത്തിന്‍റെ അധ്യാത്മിക ആചാര്യന്മാരെ കുറിച്ച് പറയാൻ ധൈര്യപ്പെടുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

കോട്ടയം: ശബരിമലയിലെ പ്രശ്നങ്ങൾ വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ. ആക്ടിവിസ്‍റ്‍റുകളെ തേടിപ്പിടിച്ച് ശബരിമലയിലെത്തിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ കുറ്‍റപ്പെടുത്തി. സർക്കാർ ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ആഗ്രഹിച്ചത്. കണ്ണൂർ വാശി ശബരിമലയിൽ നടക്കില്ല.ശബരിമല തന്ത്രിയെ വെല്ലുവിളിച്ച മുഖ്യമന്ത്രി മറ്റേതെങ്കിലും മതത്തിന്‍റെ അധ്യാത്മിക ആചാര്യന്മാരെ കുറിച്ച് പറയാൻ ധൈര്യപ്പെടുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം രംഗത്തെത്തി. സർക്കാർ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ആചാരങ്ങളെ തകർക്കാൻ ശ്രമിച്ച ശക്തികൾക്ക് വിജയിക്കാനായില്ലെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സമിതി അദ്ധ്യക്ഷൻ പിജി ശശികുമാര വർമ്മ പറഞ്ഞു.അത് ഭക്തരുടെ ശക്തിയാണ്.

വിശ്വാസികൾക്ക് പ്രശ്നം ഉണ്ടാകുമ്പോൾ തരണം ചെയ്യാൻ വിശ്വാസികൾ മാത്രമേ ഉണ്ടാകൂയെന്നും സംരക്ഷണം നൽകേണ്ട സർക്കാരിൽ നിന്ന് അത് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം ഉപദേശികൾ പറഞ്ഞ് കൊടുത്തതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button