Latest NewsIndia

ഭാര്യയുംകാമുകനും തമ്മിലുള്ള ശാരീരിക ബന്ധം നേരില്‍ കാണാനിടയായ ഭര്‍ത്താവ് കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

ന്യൂഡല്‍ഹി: ഭാര്യയുംകാമുകനും തമ്മിലുള്ള ശാരീരിക ബന്ധം നേരില്‍ കാണാനിടയായ ഭര്‍ത്താവ് കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയിലെ മഹേന്ദ്ര പാര്‍ക്കിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് വിനോദ് സഹ(33) യെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. സജ്ജന്‍ പാസ്വാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം രാത്രി വിനോദ് ഉറങ്ങിക്കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനിടെ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന വിനോദ് ഇരുവരും തമ്മിലുള്ള അവിഹിതം നേരില്‍ കണ്ടു. ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ വിനോദ് പാസ്വാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടുത്തുണ്ടായിരുന്ന ഇഷ്ടിക എടുത്ത് അയാളുടെ തല അടിച്ച് പൊളിക്കുകയുമായിരുന്നു. കൊല നടത്തിയ ശേഷം വിനോദും ഭാര്യയും ഒളിവിലായിരുന്നു. ഞായറാഴ്ച രാവിലെ വിനോദിന്റെ വീട്ടില്‍ നിന്നും പാസ്വാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡെല്‍ഹിയിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നും വിനോദിനെയും കുടുംബത്തെയും പോലീസ് കണ്ടെത്തിയത്. തന്റെ കുടുംബത്തോടൊപ്പം ബീഹാറിലേക്ക് പോകാനൊരുങ്ങവെയാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button