പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്ന ഭക്തർക്ക് ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സംവിധാനവുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളായ നിലയ്ക്കലിലും പമ്പയിലുമാണ് ക്ലോക്ക് റൂം സംവിധാനം ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമെ ഭക്തരെ കൊണ്ടുവരാന്‍ കഴിയൂ. ഇവിടെ നിന്നും ഇരുമുടിക്കെട്ടുമായി മാത്രം സന്നിധാനത്തേക്ക് പോകാം. ആ സമയത്ത് ഭക്തരുടെ മറ്റ് സാധനസാമഗ്രികള്‍ ക്ലോക്ക് റൂമുകളില്‍ സൂക്ഷിക്കാവുന്നതാണ്.
പ്രതിദിനം (24 മണിക്കൂര്‍) ഒരു നിശ്ചിത തുക ഓരോ ബാഗിനും സൂക്ഷിപ്പ് ഫീസായി കോര്പ്പറേഷന് ഈടാക്കുന്നതാണ്. പാരമാവധി രണ്ട് ദിവസം (48 മണിക്കൂര്‍) വരയെ തുക ഈടാക്കി സൂക്ഷിക്കുകയുള്ളു. അതിനു ശേഷം വരുന്ന ഓരോ ദിവസത്തിനും അധിക തുക നല്‍കേണ്ടി വരും.
Post Your Comments