Latest NewsKerala

സരിതാ നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തു

കെ സി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് സരിത ആരോപിക്കുന്നു

കൊച്ചി: മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി കെ സി വേണുഗോപാലിനും എതിരെ സോളാര്‍ കേസ് പ്രതി സരിതാ നായര്‍ നല്‍കിയ പീഡന പരാതിയില്‍ കേസെടുത്തു. മുഖ്യമന്ത്രി സ്ഥാനം ദുരൂപയോഗപ്പെടുത്തി ഉമ്മന്‍ചാണ്ടി തന്നെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിരുന്നു എന്നായിരുന്നു പരാതി. വിശദമായ പരാതിയുമായി ഒക്ടോബര്‍ ഒന്നിനാണ് സരിതാ നായര്‍ ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചത്.

ഈ കേസ് എറണാകുളത്തെ ജനപ്രതിനിധികളുടെ കേസ് വാദിക്കുന്ന കോടതിയിലോക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ എഫ്.ഐ.ആറും പ്രത്യേക കോടതിയിലേക്ക് അയച്ചിട്ടുണ്ട്. സോളാര്‍ പദ്ധതിക്ക് അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അതിനായി കൈക്കൂലി ആവശ്യപ്പെട്ട്  ഉമ്മന്‍ ചാണ്ടി തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നും പരാതിയില്‍ സരിത ചൂണ്ടിക്കാട്ടി.

2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വച്ചാണ് പീഡനം നടന്നത്. ഉമ്മന്‍ചാണ്ടി നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. ഈ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഇപ്പോഴത്തെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും തമ്പാനൂര്‍ രവിക്കുമെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

സരിതാ നായരുടെ പരാതിയില്‍ നിന്ന്

അതേസമയം കെ സി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് സരിത ആരോപിക്കുന്നു. 2012 മെയ് 24ന് മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ വച്ചാണ് ഇത് നടന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ ആലപ്പുഴയിലെ ഒരു ചടങ്ങില്‍ വച്ചും അദ്ദേഹം തന്നെ ചൂഷണം ചെയ്തു. മന്ത്രിയായിരുന്ന എ പി അനില്‍കുമാറും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നസറുള്ളയും ഇതിനായി ഒത്താശ ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button