കൂത്താട്ടുകുളം: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് വ്യാപാര സമുച്ചയത്തിലേക്കു പാഞ്ഞു കയറി. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ടത്. അതേസമയം ബസ് കെട്ടിടത്തില്‍ ഇടിക്കാതെ നിന്നതിനാല്‍ ആരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂടാതെ കടയുടെ മുന്നിലും പാര്‍ക്കിങ് ഭാഗത്തും ആളുകള്‍ ഇല്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി.
മൂവാറ്റുപുഴയില്‍ നിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഗവ. ആശുപത്രി റോഡിലൂടെ വന്ന ബസ് ഡിപ്പോയിലേക്കു പോകാന്‍ അശ്വതി കവലയില്‍ തിരിഞ്ഞപ്പോഴായിരുന്നു അപകടം.
Post Your Comments