മൂവാറ്റുപുഴ: രണ്ടാം തരത്തിന് വിലക്കെടുക്കാമെന്നും പറഞ്ഞ് ഉടമയെ പറ്റിച്ച് ഡ്യൂക്ക് ബെെക്കുമായി പറന്ന സൂത്രക്കാരന്‍ പയ്യനെ പൊക്കി. ഇടുക്കി , ചേലച്ചുവട് പൊന്‍മുടി ഭാഗത്ത് മേച്ചേരി വീട്ടില്‍ വാടകക്ക് താമസിക്കുന്ന കടുക്കാകുന്നേല്‍ 21 കാരനായ അനന്തു എന്ന പയ്യനാണ് പുതിയ തന്ത്രവുമായി കളരിയില്‍ ഇറങ്ങിയത്. പക്ഷേ തന്ത്രമൊക്കെ പോലീസ് പൊളിച്ചടുക്കി ബെെക്ക് കളളനെ പിടിച്ച് അകത്തിടുകയും ചെയ്തു. അനന്തുവിന്‍റെ തലയില്‍ ഉദിച്ച തന്ത്രം ഇത്തിരി വ്യത്യസ്തമായിപ്പോയി. ഇതിനായി കണ്ടെത്തിയത് ഒാണ്‍ലെെന്‍ രണ്ടാം തര വസ്തുക്കല്‍ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന ഒ എല്‍ എക്സ് എന്ന സെെറ്റ്.
സെെറ്റിലൂടെ കക്ഷിക്ക് ഇഷ്ടപ്പെട്ട ബെെക്ക് സെക്കന്‍റ് വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഉടമയുമായി പരിചയത്തിലായി. ശേഷം ബെെക്ക് വില്‍പ്പക്ക് വെച്ചിരിക്കുന്ന വിലക്ക് വാങ്ങാമെന്നും വാക്ക് നല്‍കുകയും നേരിട്ട് കാണാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ബെെക്കിന് ഉടമയായ പേടിക്കാട്ടുകുന്നേല്‍ ടോണി പയസിന്‍റെ നാടായ വാഴക്കുളത്ത് എത്തുകയും അവിടുത്തെ ഒരു കടക്കാരന്‍റെ ഫോണില്‍ നിന്ന് വിളിച്ച് ബെെക്കുമായി വരണമെന്നും തനിക്ക് ടെസ്റ്റ് ഡ്രെെവ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ടോണി വാക്ക് പറഞ്ഞ പോലെ ബെെക്കുമായി സ്ഥലത്ത് എത്തുകയും ചെയ്തു. തുടര്‍ന്ന് അനന്തു ഉടമയുടെ കെെയ്യില്‍ നിന്ന് ബെെക്ക് വാങ്ങുകയും ഒാടിക്കാന്‍ തുടങ്ങുകയും പിന്നീട് ഇത്തിരി ബെെക്ക് മുന്നോട്ട് നീങ്ങിയതോടെ കക്ഷി ബെെക്കുമായി പറക്കുകയായിരുന്നു.
ഉടമക്ക് പിന്നെ തന്‍റെ ബെെക്ക് മഷിയിട്ട് നോക്കിയിട്ട് കിട്ടിയില്ല. തന്നെ കബളിപ്പിച്ച വിവരം ഉടന്‍ ടോണി പോലീസിനെ അറിയിക്കുകയും ചെയ്തു. പക്ഷേ ഒഎല്‍ എക്സില്‍ നോക്കിയിട്ട് ഒരു രക്ഷയുമില്ല.അതിന്നും തന്ത്രപരമായി അകൗണ്ട് ഡിലീറ്റ് ചെ്യ്യുകയായിരുന്നു. പിന്നീട് ബെെക്കുമായി പറന്ന സ്ഥലങ്ങളിലെ ആറോളം സിസി ടിവികള്‍ പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മുഖം പാതി മറച്ച് പ്ലാന്‍ഡായിട്ടായിരുന്നു തട്ടിപ്പ്. പിന്നീട് സെെബര്‍ സെല്‍ 20 ദിവസത്തോളം നടത്തിയ ഒാപ്പറേഷനിലൂടെയാണ് അനന്തുവിനെ രാജക്കാട് നിന്ന് പൊക്കിയത്. ഇത് സ്ഥിരം പരിപാടിയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതി പിടിയിലായ വിവരം മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോനാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സി.ഐ. സി. ജയകുമാറും പത്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments