![](/wp-content/uploads/2018/10/alia-bhatt-1.jpg)
ദില്ലി: ബോളിവുഡ് നടനായ അലോക് നാഥിനെതിരെ നിരവധി സ്ത്രീകളാണ് ആരോപണവുമായി മീടൂവിലൂടെ രംഗത്ത് വന്നത്. ഇതോടൊപ്പമാണ് ബോളിവുഡ്താരം ആലിയാ ബട്ടിന്റെ അമ്മയും നടിയുമായ സോണി റസ്ദാന്റെ വെളിപ്പെടുത്തല്‍. മദ്യപിച്ചു കഴിഞ്ഞാല്‍ അലോക് സ്ത്രീലമ്പടനെപോലെയാണ് പെരുമാറുന്നതെന്നും ആരോപണങ്ങള്‍ ഉയരുന്നതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും തൊണ്ണൂറുകളില്‍ അലോകിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ അവര്‍ പറഞ്ഞു.
ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് അലോക് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിന്റാ നന്ദയുടെ ആരോപണത്തിനെതിരെ ആലോക് നാഥ് നിയമ നടപടി സ്വീകരിച്ചിച്ചുണ്ട്. എന്നാല്‍ വിന്റാ നന്ദയോട് അലോക് നാഥ് മാപ്പ് പറയണമെന്ന് സോണി റസ്ദാന് പറഞ്ഞു. അലോക് നാഥിനൊപ്പം നിരവധി ചിത്രങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ച ഹിമാനി ശിവപുരിയും അലോകിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മദ്യപിച്ചുകഴിഞ്ഞാല്‍ അലോക് നാഥ് ചെയ്യുന്ന കാര്യങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് ഹിമാനി ആരോപിച്ചു.
Post Your Comments