Latest NewsIndia

ലൈംഗികാരോപണക്കേസ്; ഒരു രൂപയുടെ മാനനഷ്ടകേസുമായി അലോക് നാഥ്

വിന്റ മാപ്പ് എഴുതി നൽകണമെന്നുംഅലോക് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്

ന്യൂഡൽഹി: ലൈംഗികാരോപണക്കേസ് ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയ്ക്കെതിരെ ബോളിവുഡ് നടൻ അലോക് നാഥ് ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകി. വിന്റ മാപ്പ് എഴുതി നൽകണമെന്നുംഅലോക് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

19 വർഷം മുൻപ് അലോക് നാഥ് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് വിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ആരോപിച്ചത്. പാർട്ടിക്ക് ക്ഷണിച്ചശേഷം മയക്കുമരുന്ന് നൽകുകയും തന്റെ വീട്ടിലെത്തി അതിക്രൂരമായി പീഡിപ്പിച്ചു എന്നുമായിരുന്നു ആരോപണം. അലോകിന്റെ ഭാര്യ ആശു നേരത്തേ തന്നെ വിന്റയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button