ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ അലോക് നാഥിനെതിരെ എഴുത്തുകാരിയും നിര്‍മാതാവുമായ വിന്റ നന്ദ പോലീസില്‍ പരാതി ഓഷിവാര പോലീസില്‍ പരാതി നല്‍കി. മീ ടു ക്യാമ്പയിനില്‍ നടനെതിരെ നന്ദ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ആലോക് നാഥ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെയാണ് വിന്റ നന്ദയും പോലീസില്‍ പരാതി നല്‍കിയത്.അലോക് നാഥ് തന്നെ ഒന്നിലേറെത്തവണ പീഡിപ്പിച്ചെന്നാണ് നന്ദയുടെ പരാതി.
രണ്ടാഴ്ച മുമ്പാണ് 19 വര്‍ഷം മുമ്പ് ആലോക് നാഥ് തന്നെ ശാരീരികമായി പീഡിപ്പിച്ച വിവരം നന്ദ ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞത്. പിന്നീട് ആരോപണം പിന്‍വലിച്ച് ഒരു രൂപ നഷ്ടപരിഹാരം നല്‍കി, നന്ദ മാപ്പുപറയണമെന്ന് അലോക് നാഥ് കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ആവശ്യപ്പെട്ടു. അതേസമയം നന്ദയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പസാല്‍വര്‍ പറഞ്ഞു.
Post Your Comments