KeralaLatest NewsIndia

മകള്‍ ഭക്തര്‍ക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി ബിന്ദുവിന്റെ അമ്മ മല കയറുന്നു

കറുകച്ചാല്‍ : ശബരിമല യാത്രയ്‌ക്കെത്തിയ ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി അമ്മ മല ചവിട്ടും. മകളുടെ പാപപരിഹാരത്തിനായി താന്‍ ശബരിമലയ്ക്കു പോകുമെന്നു ബിന്ദുവിന്റെ മാതാവ് തങ്കമ്മ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം തങ്കമ്മ അറിയിച്ചത്.

ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സുരക്ഷ നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്ടിവിസ്റ്റുകളെ അതിന് അനുദിക്കുകയുമില്ലെന്നും വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ശബരിമല ദര്‍ശനത്തിന് അനുമതി ചോദിച്ച ബിന്ദുവും ആക്ടിവിസ്റ്റാണെന്നും മാവോയിസ്റ്റിന്റെ ഭാര്യയാണെന്നും വിശദീകരിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രനെത്തിയത്.

ഇതോടെ വീണ്ടു സന്നിധാനം കരുതലിലായി. ബിന്ദു പമ്പയിലേക്ക് തിരിച്ചെന്നും അഭ്യൂഹമെത്തി. എന്നാല്‍ ബിന്ദുവിന് കണമലയില്‍ ബസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ബിന്ദു ശ്രമം ഉപേക്ഷിച്ച്‌ മടങ്ങി. കോഴിക്കോട്ട് ഊരുവിലക്കും നേരിടേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിനെ തള്ളി പറഞ്ഞ് അമ്മയുമെത്തുന്നത്.

ബിന്ദു കമല്‍ സി ചവറയുടെ ആദ്യ ഭാര്യയാണ്. ഒരു മകള്‍ ഉണ്ട്. ഭൂമിക. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ആക്ടിവിസ്റ്റാണ്. ആദ്യ ഭര്‍ത്താവില്‍ നിന്ന് മകളെ രക്ഷപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളില്‍ ഇടപെട്ട് വാര്‍ത്തകളിലെത്തിയ വ്യക്തിത്വമാണ് ബിന്ദു. ദളിത് പോരാട്ടത്തിന്റെ മുന്നണിയില്‍ നിന്ന് സാമൂഹിക ഇടപെടുലുകളിലും ശ്രദ്ധേ കേന്ദ്രമായി.

കറുകച്ചാല്‍ സ്വദേശിയായ ബിന്ദു ഏറെ നാളായി കോഴിക്കോടാണ് താമസം. ദളിത് സ്ത്രീകളുടെ അവകാശ പോരാട്ടത്തില്‍ മുൻപിലുള്ള വ്യക്തിത്വമാണ് ബിന്ദു. ശബരിമലയിലും കോടതി വിധി നടപ്പാക്കിയെന്ന് ഉറപ്പാക്കിയുള്ള അവകാശ സംരക്ഷണമാണ് ബിന്ദു ശബരിമലയില്‍ ലക്ഷ്യമിടുന്നത്. ഇരുമുടികെട്ടില്ലാതെയാണ് ബിന്ദു ദര്‍ശനത്തിന് തയ്യാറെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button