പത്തനംതിട്ട: ക്ഷേത്രത്തിലെ അവസാന വാക്ക് തന്ത്രിയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരും ആണെന്നും തന്ത്രിക്കും രാജകുടുംബത്തിനും എതിരായ മന്ത്രി ജി സുധാകരന്റെ വാക്കുകള്‍ ജാതീയമായ അപകർഷതാ ബോധം മൂലം ഉടലെടുത്തതാകാമെന്ന് മുൻ ബിജെപി ജനറൽ സെക്രട്ടറി പി പി മുകുന്ദൻ.
സവർണ അവർണ വ്യത്യാസമുണ്ടാക്കാനുള്ള ശ്രമത്തെ കേരളത്തിലെ വിശ്വാസികള്‍ ഒരു കാരണവശാലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല എന്ന് മുകുന്ദൻ പറഞ്ഞു. പുനപരിശോധന ഹർജി സുപ്രീം കോടതി പരിഗണിക്കാന്‍ നീക്കുപോക്കുകള്‍ ഉണ്ടായതിനാല്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് അയ്യപ്പന്റെ അനുഗ്രഹം എന്നും കൂടെ നിലനില്‍ക്കുമെന്നും പി. പി മുകുന്ദന് വിഷയത്തില്‍ സംസാരിച്ചു. ശബരിമല ഒരിക്കലും ഒരു തമ്മിലടിക്കുന്ന വേദിയാക്കി മാറ്റരുതെന്നും മുകുന്ദന് പ്രതികരിച്ചു.
Post Your Comments