മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ ചൈനയിലെ ഒരു യുവതിക്ക് കൈകള്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഒരാഴ്ച തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലുള്ള ചങ്ഷയിലാണ് സംഭവം. കൈയിന്റെ ചലനശേഷി നഷ്ടപ്പെട്ട് യുവതി ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സാധാരണ ചലിപ്പിക്കുന്നതുപോലെ കൈകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഒരു ആഴ്ച നീണ്ട അവധി എടുത്തിരുന്നാണ് യുവതി ഫോണില്‍ കളിച്ചത്. രാത്രിയില്‍ ഉറങ്ങുമ്പോള്‍ അല്ലാതെ ഇവര്‍ ഫോണ്‍ നിലത്തുവെച്ചിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വലത്തെ കൈയില്‍ രൂക്ഷമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി.
പിന്നീട് ഫോണ്‍ പിടിച്ചിരുന്ന അതേ രീതിയില്‍ തന്നെ കൈ സ്റ്റക്ക് ആകുകയായിരുന്നു. ഒരേ കാര്യം തന്നെ ദിവസം മുഴുവന്‍ ചെയ്യുന്നതിലൂടെയുണ്ടാകുന്ന ടെനോവിനോവിറ്റിസാണ് ഇതിന് കാരണമായത്.
Post Your Comments