ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മീടു വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസ് എസ്.കെ.കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ആവശ്യം നിരസിച്ചത്.
ഇരയായ സ്ത്രീകള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആരോപണ വിധേയരായ പുരുഷന്മാര്ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകനായ എം.എല്‍.ശര്‍മ്മയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Post Your Comments