കൊച്ചി: സരിതാ നായരുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാല്‍ എംപിക്കും എതിരായക്കേസ് എറണാകുളം കോടതിയിലേയ്ക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളാണ് ഈ കോടതിയില്‍ പരിഗണിക്കുന്നത്. തിരുവന്തപുരത്തു വച്ച് ഇരുവരും തന്നെ പീഡിപ്പിച്ചെന്നായിരുന്നു സരിതാ നായരുടെ മൊഴി. എന്നാല്‍ ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു.
Post Your Comments