സന്നിധാനം : തുലമാസ പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു. 9.30 ഓടെയാണ് നടയടച്ചത്. ഹരിവരാസനം പാടി നടയടക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തർ സന്നിധാനത്ത് കാത്തുനിന്നത്.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനക്കാരുൾപ്പെടെ പത്ത് യുവതികളാണ് സന്നിധാനത്ത് പ്രവേശിക്കാൻ എത്തിയത്. എന്നാൽ കനത്ത പൊലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മല ചവിട്ടാനെത്തിയ യുവതികൾക്ക് മടങ്ങി പോകേണ്ടി വന്നു.
അതേസമയം, ചിത്തിര ആട്ടത്തിരുനാൾ വിശേഷവുമായി ബന്ധപ്പെട്ട് നവംബർ 5ന് വൈകീട്ട് ശബരിമല നട തുറക്കും. ഒരു ദിവസത്തെ പൂജയ്ക്ക് ശേഷം 6ന് രാത്രി നട അടക്കും.
Post Your Comments