ന്യൂ ഡല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് പ്രതിഷേധം കൊടുംപിരി കൊളളുമ്പോള്‍ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയും വിഷയത്തില്‍ അവരുടെ പ്രതികരണം അറിയിച്ചു. മൂര്‍ത്തിയെ ആരാധിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ട് എന്നുവെച്ച് അവിടെ അശുദ്ധമാക്കുന്ന പ്രവൃത്തി ആരുടേയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ദുംഖകരമാണെന്ന് അവര്‍ പറഞ്ഞു.
സുപ്രീം കോടതി വിധിയില്‍ അഭിപ്രായം പറയാന്‍ താന്‍ ആരുമല്ലെന്ന് കേന്ദ്ര ടെക്സ് റ്റെയില്‍സ് മന്ത്രിയായ സ്മൃതി ഇറാനി അഭിപ്രായം പങ്ക് വെച്ചു. ആര്‍ത്തവരക്തം പുരണ്ട നാപ്കിനുമായി ആരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകാറുണ്ടോ. ഒരിക്കലും ചെയ്യില്ല പിന്നെ എങ്ങനെ നിങ്ങള്‍ക്ക് ഇത്തരത്തിലുളളവയുമായി ദെെവത്തിന്‍റെ അരികില്‍ പോകാനാവുമെന്ന് അവര്‍ ചോദിച്ചു. മുംബൈയില്‍ നടന്ന യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്മൃതി ഇറാനി ഈ കാര്യങ്ങള്‍ വിശദീകരിച്ചത്.
Post Your Comments