കൊച്ചി : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയ്ക്ക് വീണ്ടും പണികൊടുത്ത് ബി.എസ്.എന്‍.എല്‍. കൊച്ചിബോട്ട് ജെട്ടിയിലെ ബി.എസ്.എന്‍.എല്‍ ശാഖയില്‍ ടെലിഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു രഹ്ന. ശബരിമലയിൽ കയറാൻ എത്തിയതോടെ രഹ്നയെ രാമപുരത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയ്യപ്പന്റെ അനുഗ്രഹത്താല്‍ വീടിന് അടുത്തേക്ക് മാറ്റം കിട്ടിയതായി യുവതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാമപുരത്തേയ്ക്കല്ല കൊച്ചിയിലെ പാലാരിവട്ടം ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചിലേക്കാണ് സ്ഥലം മാറ്റിയതെന്നാണ് റിപ്പോർട്ട്. കൂടാതെ ഇന്ന് തന്നെ ഇവിടെ എത്തി ചാര്‍ജ്ജ് ഏറ്റെടുക്കണമെന്നും നിർദേശമുണ്ട്.
Post Your Comments