പത്തനംതിട്ട: സംഘപരിവാര്‍ ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തരുടെ വിശ്വാസങ്ങഹളെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ വിധി നടപ്പിലാകക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തര വാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളേയും ലംഘിച്ച് സംഘപരിവാറുകാര്‍ നിയമം കയ്യിലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുന്നത്. ഒരു കൂട്ടര്‍ കൊടിയെടുത്തും മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെയും സമരം ചെയ്യുന്നു. കൊടിയില്ലാത്തവര്‍ കൊടിയുളളവരുടെ നേതൃത്വം അംഗീകരിക്കുന്നു.
ഇത്തരം നടപടികള്‍ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ലെന്നും മുഖ്യമന്തി പറഞ്ഞു.
ശബരിമലയില്‍ വന്ന വനിതകള്‍ക്ക് നേരെ തെറിയഭിഷേകവും വീടുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നു.മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വോയ്സ് മെസേജുകള്‍ തെളിയിക്കുന്നത് ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടയാന്‍ തയ്യാറായിട്ടില്ല. പന്തല്‍കെട്ടി നടത്തിയ സമരത്തെ പോലും സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments