കാത്തിരിപ്പുകൾ അവസാനിച്ചു. ഹീറോ ഡെസ്റ്റിനി 125 ഇന്ത്യൻ വിപണയിൽ. മുന്നില്‍ തിളങ്ങി നില്‍ക്കുന്ന ക്രോം ആവരണമാണ് പ്രധാന പ്രത്യേകത. കറുത്ത അലോയ് വീലുകൾ, ബോഡി നിറമുള്ള മിററുകൾ,ഇരട്ടനിറം, ഇന്ധനക്ഷമതയ്ക്ക് പ്രധാന്യം കല്‍പ്പിക്കുന്ന ഹീറോയുടെ i3S ടെക്‌നോളജി എന്നിവ മറ്റു പ്രത്യേകതകൾ. എയര്‍ കൂളിംഗ് ശേഷിയുള്ള 125 സിസി ഒറ്റ സിലിണ്ടര്‍ എനര്‍ജി ബൂസ്റ്റ് എഞ്ചിൻ 8.7 bhp കരുത്തും 10.2 Nm torque ഉം സൃഷ്ടിക്കുന്നു.
LX, VX എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ഹീറോ ഡെസ്റ്റിനി പുറത്തിറങ്ങിയിരിക്കുന്നത്. നോബിള്‍ റെഡ് (VX വകഭേദത്തില്‍ മാത്രം), ചെസ്‌നട്ട് ബ്രോണ്‍സ്, പാന്തര്‍ ബ്ലാക്, പേള്‍ സില്‍വര്‍ വൈറ്റ് എന്നിങ്ങനെ നാലു മെറ്റാലിക് നിറങ്ങളിൽ സ്‌കൂട്ടർ ലഭ്യമാകും. പ്രാരംഭ വകഭേദമായ LXനു 54,650 രൂപയും ഉയര്‍ന്ന VX വകഭേദത്തിന് 54,650 രൂപയുമാണ് ഡൽഹി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തിയ വില.
Post Your Comments