Latest NewsSaudi Arabia

അകാലത്തിൽ മരണമടഞ്ഞ ബാലഭാസകറിന്റെ ഓർമ്മകൾ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി

ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിയ്ക്കാനുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന, സംഗീതവും, സ്നേഹവും മാത്രം മനസ്സിൽ നിറച്ച ജീവിതമായിരുന്നു ബാലുവിന്റേത്

ദമ്മാം: അകാലത്തിൽ മരണമടഞ്ഞ പ്രശസ്ത വയലിനിസ്റ്റും, സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ ഓർമ്മകളിൽ നവയുഗം കലാവേദി സംഘടിപ്പിച്ച അനുസ്മരണ സംഗീതസദസ്സ്, ആ സംഗീതപ്രതിഭയ്ക്ക് കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകം നൽകിയ വികാരനിർഭരമായ ആദരാഞ്ജലിയായി മാറി. ദമ്മാം ഹോളിഡേയ്‌സ് ഹാളിൽ നടന്ന അനുസ്മരണ സംഗീതസദസ്സിൽ നവയുഗം പ്രവർത്തകരും, കലാകാരന്മാരും, സംഗീതസ്നേഹികളും ഒത്തുചേർന്നു. നവയുഗം ബാലവേദി കുട്ടികൾ തെളിയിച്ച ദീപങ്ങളുടെയും, കാണികൾ തെളിയിച്ച മൊബൈൽ ടോർച്ചുകളുടെയും വെളിച്ചത്തിൽ, പിന്നണിയിൽ ബാലഭാസ്കറിന്റെ വയലിൻ വായനയുടെ സംഗീതം ഒഴുകിവന്ന അന്തരീക്ഷത്തിൽ, പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്.

navayugam program

നവയുഗം കലാവേദി സെക്രട്ടറി സഹീർഷാ, ബാലഭാസ്‌ക്കറിന്റെ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ബാലഭാസ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നവയുഗം കലാവേദി എക്സിക്യൂട്ടീവ്അംഗം ഷാഫി നിർമ്മിച്ച ഡോക്കുമെന്ററിയുടെ പ്രദർശനം നടന്നു. നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും, ബാലഭാസ്കറിന്റെ കലാലയസുഹൃത്തുമായ ബെൻസി മോഹൻ. ജി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കലാലയജീവിതകാലത്ത്, ബാലുവുമായുള്ള സൗഹൃദാനുഭവങ്ങൾ പങ്കു വെച്ചു.

navayugam program

ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിയ്ക്കാനുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന, സംഗീതവും, സ്നേഹവും മാത്രം മനസ്സിൽ നിറച്ച ജീവിതമായിരുന്നു ബാലുവിന്റേതെന്ന് അദ്ദേഹം പറഞ്ഞു. നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി നേതാവ് ഉണ്ണി പൂച്ചെടിയൽ എന്നിവരും അനുസ്മരണപ്രസംഗം നടത്തി. ബാലഭാസ്കറിനുള്ള സംഗീതാർച്ചനയായി, ദമ്മാം ഇന്റർനാഷണൽ സ്ക്കൂൾ വിദ്യാർത്ഥിനി കുമാരി നീന മാർട്ടിൻ മനോഹരമായി വയലിൻ വായിച്ചു. നവയുഗം കലാവേദി പ്രസിഡന്റും ഗായകനുമായ നിസാര്‍ ആലപ്പുഴ, ജിൻഷാ ഹരിദാസ്, ലിജിം എന്നിവർ ബാലഭാസ്കറിന്റെ ഗാനങ്ങൾ ആലപിച്ചു. നവയുഗം കലാവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ സ്വാഗതവും, ജെല്‍സന്‍ മാള നന്ദിയും പറഞ്ഞു. നവയുഗം കലാവേദി നേതാക്കളായ ഹരിദാസ്, കൃഷ്ണൻ, ശ്രീകുമാർ, ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

navayugam program

navayugam program

navayugam program

navayugam program

shortlink

Related Articles

Post Your Comments

Related Articles


Back to top button