മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്. അമ്മയുടെ ഒത്താശയോടെ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് കണ്ടത്തിയരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാതാവുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ് എടുത്തു.അമ്മയുടെ കാമുകനായി വീട്ടിലെത്തിയിരുന്ന ഇയാള്‍ അമ്മയ്ക്ക് മദ്യം നല്‍കി ലഹരിയിലാക്കും.
അവര്‍ ബോധം കെട്ടുകഴിയുമ്പോള്‍ മകളെ ഉപദ്രവിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു. സഹിക്കാനാവാതെ വന്ന പെണ്‍കുട്ടി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അമ്മയോട് പറഞ്ഞിട്ടും കാര്യമില്ലാതെ വന്നപ്പോഴായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് അമ്മയും കേസില്‍ പ്രതിയാകുന്നത്.
പതിനാലുകാരിയെ നിരവധി തവണ ലൈംഗിക വേഴ്ചയ്ക്ക് വിധേയനാക്കിയെന്നാണ് ആരോപണം. അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബം പെരുമ്പല്ലൂരിലുള്ള വീട്ടില്‍ താമസിച്ചുവരുന്നതിനിടയിലാണ് പീഡനം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാവ്, മാതാവിന്റെ സുഹൃത്ത് നെല്ലിക്കുഴി നങ്ങേലിപ്പടി സ്വദേശി സെബി എന്നിവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.
ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടതിനു ശേഷം പെരുമണ്ണൂരില്‍ താമസിക്കുന്നതിനിടയിലാണ് സെബിയില്‍ നിന്നും പീഡനമേറ്റത്. മാതാവിന്റെ ഒത്താശയോടെയായിരുന്നു പീഡനമെന്നും പൊലീസ് കണ്ടെത്തി. പെരുമണ്ണൂരില്‍ നിന്നും പെരുമ്പല്ലൂരിലേക്ക് താമസം മാറ്റിയതോടെയാണ് സുരേഷ് ഇവിടെ സന്ദര്‍ശകനായത്.കഥയിലെ വില്ലനായത്. തുടര്‍ന്ന് ദിവസവും മദ്യം വാങ്ങി വീട്ടിലെത്തുന്ന സുരേഷ് ലാലിയുമായി മദ്യപിക്കും.
അമ്മ മദ്യലഹരിയില്‍ ബോധരഹിതയാകുന്നതോടെ ഇയാള്‍ മകള്‍ക്കെതിരേ അതിക്രമം തുടരും.ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിയിരുന്നത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു സുരേഷിന്റെ ഭീഷണി. മാസങ്ങളായി ലൈംഗികാതിക്രമം തുടര്‍ന്നതോടെ സഹികെട്ടതോടെയാണ് പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയത്. അറസ്റ്റിലായ പ്രതിയെ മൂവാറ്റുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചുവെന്നും ഇരുവരും ഉടന്‍ പിടിയിലാകുമെന്നും മൂവാറ്റുപുഴ എസ്‌ഐ. സാംസണ്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. തുടര്‍ന്നാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments