KeralaLatest News

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് എം എം മണി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് തുറന്നടിച്ച് മന്ത്രി എം എം മണി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രസ്താവനകളേയും വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‌നം സി.പി.എം. ചോദിച്ചു വാങ്ങിയതെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം. സമന്വയത്തില്‍ക്കൂടി നടപ്പിലാക്കാമായിരുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തം. ശബരിമലയിലെ സംഭവഗതികളെല്ലാം മന്ത്രിസഭയുടെ വിവേകമില്ലായ്മ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

ബഹുമാന്യരായ ഈ രണ്ടു നേതാക്കളും ഈ ലോകത്തെങ്ങുമല്ലെന്ന മട്ടിലാണ് പ്രസ്താവന നടത്തിയിരിക്കുന്നത്. . ഇവര്‍ നടത്തിയ നിര്‍ദ്ദേശങ്ങളൊന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ഈ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് – ബിജെ.പി. – ആര്‍.എസ്.എസ്. നേതാക്കന്മാര്‍ അവരുടെ ഇപ്പോഴത്തെ നിലപാടില്‍ നിന്നും മാറുമായിരുന്നോ? ശബരിമല വിഷയത്തില്‍ ഇക്കൂട്ടരുടെ ഉദ്ദേശ്യം എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോദ്ധ്യമുണ്ട്.

https://www.facebook.com/mmmani.mundackal/posts/1904087056377968?__xts__%5B0%5D=68.ARBcuXktuGzMDxII0y5speUUiREN0UATkejK7BwCk7NgDfyofch9K5q_EvSmkh6Mc3ZO4NNVOJaDoWdpQ_lHAsmyOcX3vh2TZdy0JmimYnycRNfUkKfSknIlOnbF8mlVaERlHXbmcS34f8jFwRCHzFf4A17w4AjKm22dX0Zb1eOeNpLQcDWuvO9HR1tUgWbbwl7s8NIJbAz3IqByhWAS2T4&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button