Latest NewsKerala

പ്രൊഫ. എം കെ സാനു, കലാമണ്ഡലം ഗോപി, പ്രൊഫ. എന്‍ വി പി ഉണിത്തിരി ; സര്‍വ്വകലാശാല , ഡിലിറ്റ് നല്‍കി ആദരിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല അവരുടെ രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. കഥകളിയെന്ന കലാരൂപത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ചതിന് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍ മലയാള സാഹിത്യ നിരൂപണരംഗത്ത് സമഗ്ര സംഭാവന നല്‍കുന്ന പ്രൊഫ. എംകെ സാനുമാഷ്, സംസ്കൃത ഭാഷയ്ക്ക് സമഗ്ര സംഭാവന നല്‍കിയ ഡോ.എന്‍ വി പി ഉണിത്തിരി എന്നിവരെയാണ് കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചത്. സര്‍വ്വകലാശാലയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജസ്റ്റീസ് . പി.സദാശിവമാണ് ബിരുദധാന ചടങ്ങ് നിര്‍വ്വഹിച്ചത്.

രാജ്യം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും പ്രമുഖ്യമായും അസഹിഷ്ണതയും അക്രമവും നിറഞ്ഞ സാഹചര്യങ്ങളെ ചെറുത്ത് സമാധാന അന്തരീക്ഷത്തിലേക്ക് രാജ്യത്തെ മാറ്റുന്നതിന് വിദ്യാഭ്യസ സംസ്കാരിക രംഗത്തുളളവര്‍ക്ക് ബാധ്യതയുണ്ടെന്ന് സാനുമാഷ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍, വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button