തിരുവനന്തപുരം: പ്രതിദിന കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷൻ ഇത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുൻപ് കിട്ടിയ ഏറ്റവും വലിയ പ്രതിദിന കളക്ഷൻ 7.6 കോടി രൂപയായിരുന്നു.
ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത് പ്രതിസന്ധയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ധനവ് വലിയ പ്രതീക്ഷയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത്. ബസുകളുടെ വശങ്ങളിലും പിന്നിലും പതിക്കുന്ന പരസ്യങ്ങളിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചതും കെഎസ്ആര്‍ടിസിക്ക് ശുഭവാര്‍ത്തയായി എത്തിയിരുന്നു.
Post Your Comments