KeralaLatest News

കോഴിക്കോട് ഉറങ്ങിക്കിടന്ന ആളെ ആക്രമിച്ച് പണം തട്ടിയെടുത്തു

കോഴിക്കോട്: കോഴിക്കോട് ഗംഗ തിയേറ്ററിന് മുന്നില്‍ ഉറങ്ങി കിടന്ന വ്യക്തിയെ ആക്രമിച്ച് അജ്ഞാത സംഘം പണം തട്ടിയെടുത്തു. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. ഉറങ്ങിക്കിടന്ന കൊടുവള്ളി സ്വദേശി ആറോളം ആളുകൾ വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ ഭയന്ന ആൾ അവിടെനിന്നും ഓടിപ്പോവുകയും അദ്ദേഹത്തിനെ പണവും മറ്റു സാധനങ്ങളും അക്രമികൾ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ കസബ എസ്.ഐ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button