KeralaLatest News

ശബരിമലയിലെ സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

13 ന് വൈകുന്നേരം മൂന്ന് മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക. എല്ലാ ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. നവംബര്‍ 16 നാണ് മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നത്. കൂടാതെ ശബരിമല വിഷയത്തില്‍ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button