KeralaLatest News

ശബരിമല തകര്‍ക്കാന്‍ സിപിഎമ്മിന് രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നുവവെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: ശബരിമല തകര്‍ക്കാന്‍ സിപിഎമ്മിന് രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നുവെന്നും ഭക്തരെ ആക്ഷേപിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയെന്നും തുറന്നടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയില്‍ പോയ ആക്ടിവിസ്റ്റുകള്‍ മ്ലേഛമായ പശ്ചാത്തലമുള്ളവരെന്നും സുധാകരന്‍ പറഞ്ഞു.

അതേസസമയം ഭക്തരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ വിധി നടപ്പിലാകക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തര വാദിത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളേയും ലംഘിച്ച് സംഘപരിവാറുകാര്‍ നിയമം കയ്യിലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുന്നത്. ഒരു കൂട്ടര്‍ കൊടിയെടുത്തും മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെയും സമരം ചെയ്യുന്നു. കൊടിയില്ലാത്തവര്‍ കൊടിയുളളവരുടെ നേതൃത്വം അംഗീകരിക്കുന്നു. ഇത്തരം നടപടികള്‍ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ലെന്നും മുഖ്യമന്തി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button