Latest NewsKerala

ദുരൂഹസാഹചര്യത്തില്‍ മരിച്ച വികാരി കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പഞ്ചാബ്: കന്യാസ്ത്രീ പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം ദസ്വ സിവില്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി.ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമെ മരണ കാരണം കണ്ടെത്താനാകു.മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സഹോദരന്‍ ജോസ് കാട്ടുത്തറയുടെ മൊഴി പഞ്ചാബ് പോലീസ് രേഖപ്പെടുത്തി. അതേ സമയം വൈദീകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുതാര്യമായിരിക്കുമെന്ന് ജലന്തര്‍ രൂപത അറിയിച്ചു.

സഹോദരന്‍ ജോസ് കാട്ടുത്തറ കേരളത്തില്‍ നിന്നും എത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് ദസ്വ ഡി.വൈ.എസ്.പി പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്ബ് മൊഴി രേഖപ്പെടുത്തി. ശരീരത്തില്‍ പാടുകളൊന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button