Latest NewsTechnology

ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും; കര്‍ശന നടപടികളുമായി ഫേസ്ബുക്ക്

അമേരിക്കയിലും ബ്രസീലിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നില്ലാന്ന് ഉറപ്പാക്കുകയാണ് വാര്‍ റൂമിന്റെ പ്രരധാന ജോലി.

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറികള്‍ തടയാനും കര്‍ശന നടപടികളുമായി ഫേസ്ബുക്ക്. ഇനിയുമൊരു പിഴവുണ്ടായാല്‍ വിശ്വാസ്യത തകരുമെന്ന ഭീതി ഫേസ്ബുക്കിനുള്ളതിനാല്‍ എല്ലാ രീതിയിലും സുരരക്ഷ ഉറപ്പാക്കാനാണ് അധകൃതരുടെ തീരുമാനം.

ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേക സമിതിക്ക് കമ്പനി രൂപം നല്‍കി. ഡേറ്റാ സയന്റിസ്റ്റുകള്‍, നിയമവിദഗ്ധര്‍, സോഫ്റ്റ് വെയര്‍ എഞ്ചീനീയര്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംഘാംഗങ്ങള്‍. വാര്‍ റൂമിലെ വിദഗ്ധരെ കൂടാതെ 20,000 സുരക്ഷാ ജീവനക്കാര്‍ ഫേസ്ബുക്കില്‍ വേറെയും ഉണ്ട്. അമേരിക്കയിലും ബ്രസീലിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നില്ലാന്ന് ഉറപ്പാക്കുകയാണ് വാര്‍ റൂമിന്റെ പ്രരധാന ജോലി.

ഇവര്‍ക്കൊപ്പം കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ കൂടി ചേരുന്നതോടെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്. വ്യാജ വിവരങ്ങള്‍ തടയുക, വിവരങ്ങള്‍ ചോരാതെ നോക്കുക എന്നതാണ് വാര്‍ റൂമിലെ പടയാളികള്‍ക്ക് മുന്നിലെ വെല്ലുവിളി. അതേസമയം കമ്പനി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിലേക്ക് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വാര്‍റൂമിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button