ഓസ്റ്റിന്‍: ശവസംസ്‌കാര കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത് 63 കുരുന്നുകളുടെ മൃതദ്ദേഹാവശിഷ്ടങ്ങള്‍ . ഡിട്രോയിറ്റിലെ പെറി ശവസംസ്‌കാര കേന്ദ്രത്തില്‍ നിന്നുമാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഡിട്രോയിറ്റിലെ തന്നെ മറ്റൊരു ശവസംസ്‌കാര കേന്ദ്രത്തില്‍ നിന്നും 11 ശിശുക്കളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് സമാന സംഭവം വീണ്ടും നടന്നത്.
എന്നാൽ, രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയാണെന്നും ഡിട്രോയിറ്റ് പൊലീസ് മേധാവി ജെയിംസ് ക്രെയ്ഗ് അറിയിച്ചു. 36 മൃതശരീരങ്ങള്‍ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് മിഷിഗണ്‍ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റ് ശവസംസ്‌കാര കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Post Your Comments