Latest NewsKerala

നവവധു തൂങ്ങിമരിച്ച നിലയില്‍

ഓയൂര്‍:നവവധുവിനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എഴുപുന്ന ശിവദാസന്‍- വത്സല ദമ്പതികളുടെ മകളും മരുതമണ്‍പള്ളി മാവിള വീട്ടില്‍ ഉമേഷിന്റെ ഭാര്യയുമായ അഞ്ജലിയെയാണ് (23) മരിച്ചത്. ഭര്‍തൃഗൃഹത്തിലാണ് ഇവര്‍ തൂങ്ങി മരിച്ചത്. ഉമേഷും അഞ്ജലിയും സംസാരിച്ചിരിക്കവേ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഉമേഷ് പുറത്തേക്ക് പോയിരുന്നു. പിന്നീട് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് ഉമേഷിന്റെ വീട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 10ന് ആയിരുന്നു ഇവരുടെ വിവാഹം. ഉമേഷ് പരവൂരിലെ റിസോര്‍ട്ടിലെയും അഞ്ജലി എറണാകുളത്തെ നിര്‍മാണ കമ്പനിയിലെയും ജീവനക്കാരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button