ന്യൂഡല്‍ഹി : അമ്പലപ്പറമ്പിലും മറ്റും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വെടിക്കെട്ടിന് ചില നിയന്ത്രണങ്ങള്‍ വരുന്നു. സുപ്രീം കോടതിയാണ് പടക്കം പൊട്ടിക്കുന്നതുമായുളള ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുളള വിധി പ്രഖ്യാപിച്ചത്. . ദീപാവലിക്കും മറ്റ് ഉത്സവാഘോഷങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കുന്നത് രാത്രി 8 മുതല്‍ 10 വരെയാക്കിയും, ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങളില്‍ രാത്രി 11:45 മുതല്‍ 12:15 വരെയുമാക്കിയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ എ. കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
പടക്കവിപണനം നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജിയുണ്ടായിരുന്നെങ്കിലും ആ ആവശ്യം കോടതി തളളുകയായിരുന്നു. വായു മലിനീകരണമില്ലാതെ ലെെസന്‍സ് ഉളള വ്യാപാരികളില്‍ നിന്നും വാങ്ങുന്ന പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് കോടതി വീക്ഷിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പടക്ക വില്‍പനക്ക് കോടതി കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.
Post Your Comments