തൃശൂര്‍: വീണ്ടും തൃശൂര്‍ നഗരത്തിലെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ കിഴക്കുംപാട്ടു കരയിലെ കാനറാബാങ്കിന്റെ എടിഎം ശാഖയിലാണ് കവര്‍ച്ചാശ്രമം നടന്നത്.
തൃശ്ശൂരിൽ രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്കു ശ്രമിച്ചിരിക്കുന്നത്. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാക്കള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊബൈല്‍ നെറ്റ്വര്‍ക്കുകളും സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണ്.
ഇരുമ്പു കമ്പിയുപയോഗിച്ചാണ് എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. കവര്‍ച്ചാ ശ്രമം നടത്തിയത് അന്യസംസ്ഥാനക്കാരല്ലെന്നും മലയാളികള്‍ ആകാനാണ് സാധ്യതയെന്നും പോലീസ് പറയന്നു. അഞ്ചു ലക്ഷം രൂപയാണ് എ ടി എമ്മില്‍ ഉണ്ടായിരുന്നത്.
Post Your Comments