മുംബൈ: ബാധ്യതകള്‍ കുറയ്ക്കുന്നതിനായി മുംബൈയിലെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുള്ള നടപടികളില്‍ നിന്നും എയര്‍ഇന്ത്യ പിന്‍മാറി. ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ അറബിക്കടലിന് അഭിമുഖമായി നിലകൊള്ളുന്ന മുന്‍ ആസ്ഥാന മന്ദിരം ജവഹര്‍ലാല്‍ നെഹറു പോര്‍ട്ട് ട്രസ്റ്റിന് വില്‍ക്കാനുള്ള നടപടിയാണ് റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
23 നിലയുള്ള കെട്ടിടം എസ്.ബി.ഐ, ടി.സി.എസ്, ഷിപ്പിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ആരും അവിടേക്ക് പൂര്‍ണ്ണമായി മാറിയിട്ടില്ല. 2013ല്‍ ദില്ലിയിലേക്ക് മാറ്റുന്നത് വരെ എയര്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് മന്ദിരം ഇതായിരുന്നു.
Post Your Comments