വാഷിംങ്ടണ്‍•അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം. സപ് ഡോഗ്സ് എന്ന ഭക്ഷണശാലയിലെ വെയിറ്റര്‍ അലിയാനയാണ് രണ്ടുകുപ്പിവെള്ളം നല്‍കിയതിന് കസ്റ്റമര്‍ കൊടുത്ത ടിപ്പ് കണ്ട് ഞെട്ടിയത്.
മിസ്റ്റര്‍ ബീസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബ് താരമാണ് അലൈനയ്ക്ക് ടിപ്പായി പതിനായിരം ഡോളര്‍( ഏകദേശം 7,37,950) നല്‍കിയത്.
നൂറിന്റെ നോട്ടുകളുടെ ഒരുവലിയ കെട്ടാണ് വച്ചിരുന്നതെന്നും, അതിനോടൊപ്പം സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി എന്ന ഒരു കുറിപ്പും വെച്ചിരുന്നു, തന്നെ കളിപ്പിക്കാന്‍ ആരോ ചെയ്തതായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും അലൈന ദ ന്യൂസ് ആന്റ് ഒബസര്വറിനോട് പറഞ്ഞു.
യൂട്യൂബില്‍ 89 ലക്ഷം സബ്സ്ക്രൈബര്‍മാരുള്ള മിസ്റ്റര്‍ ബീസ്റ്റ് പണം കിട്ടുമ്പോഴുള്ള അലിയാനയുടെ ഭാവങ്ങള്‍ പകര്‍ത്താന്‍ ആളെയാക്കിരുന്നു. ജീവനക്കാരുെ സന്തോഷത്തില്‍ താന്‍ പങ്കുചേരുന്നതായി മിസ്റ്റര്‍ ബീസ്റ്റ് അറിയിച്ചു.
പണം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ തുക കൂടെ ജോലിചെയ്യുന്ന എല്ലാവരും കൂടി വീതിച്ചെടുക്കുമെന്നും പഠനത്തിനും മറ്റും ഇത് ഏറെ സഹായകമാകുമെന്നും അലൈന പറഞ്ഞു.
Post Your Comments