![](/wp-content/uploads/2018/10/dqfx-fex4aaf4yy.jpg)
ലക്‌നൗ : ആദ്യം ബൈക്ക്, പിന്നെ സ്വര്‍ണമാല.. വരന്റെ ആവശ്യങ്ങള്‍ കൂടിവന്നപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. വിവാഹത്തിന് അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് വരന്റെ ആവശ്യങ്ങള്‍ കൂടിവന്നത്. ഇതോടെ സ്ത്രീധനം ചോദിച്ചുള്ള ശല്യം സഹിക്കാനാവാതെ വീട്ടുകാര്‍ വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല മൊട്ടയടിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. യുപിയിലെ ലക്‌നൗവില്‍ കുറാംനഗര്‍ മേഖലയില്‍ ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധം ശമിപ്പിക്കാന്‍ പൊലീസിനു രംഗത്തിറങ്ങേണ്ടി വന്നു.
സംഭവമിങ്ങനെ: വിവാഹത്തിന് 5 ദിവസം ശേഷിക്കേ തനിക്കു ബൈക്ക് വേണമെന്നും ഇല്ലെങ്കില്‍ വിവാഹം കഴിക്കില്ലെന്നും വരന്‍ വധുവിന്റെ കുടുംബത്തെ അറിയിച്ചു. പിന്നാലെ ബൈക്ക് വാങ്ങി നല്‍കി. എന്നാല്‍ ആ ബ്രാന്‍ഡ് ഇഷ്ടപ്പെടാത്ത ഇയാള്‍ മറ്റൊരെണ്ണം വേണമെന്ന് ആവശ്യപ്പെട്ടു. അതും നല്‍കി. കല്യാണത്തിന്റെ ദിവസം അണിയാന്‍ സ്വര്‍ണമാല വേണമെന്ന ആവശ്യം കൂടെ വന്നതോടെ വധുവിന്റെ വീട്ടുകാരുടെ നിയന്ത്രണം നഷ്ടപ്പെട്ടു.
വരനെയും പിതാവിനെയും സഹോദരനെയും വളഞ്ഞായിരുന്നു ആക്രമണമെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പിന്നീട് ഇവരെ പൊലീസിനു കൈമാറി. അതേസമയം, തല മൊട്ടയടിച്ചത് ആരാണെന്ന് അറിയില്ലെന്നു വധുവിന്റെ കുടുംബം അറിയിച്ചു. വരനും കൂട്ടരും മദ്യപിച്ചാണെത്തിയതെന്നും മോശം പെരുമാറ്റമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments