ദോഹ: കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തിലകപ്പെട്ട് ഖത്തര്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആറ് മണിക്കുറിനുളളില്‍ രാജ്യ തലസ്ഥാനമായ ദോഹയില്‍ ലഭിച്ചത് 84മില്ലീ മീറ്റര്‍ മഴയാണ്. രാജ്യത്ത് ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന ശരാശരി മഴയെക്കാള്‍ ഉയര്‍ന്ന തോതാണ് ശനിയാഴ്ച മാത്രം ലഭിച്ചത്. കാലം തെറ്റിയ പെയ്ത മഴയില്‍ റോഡ് മാര്‍ഗമുള്ള ഗതാഗതം പല ഭാഗങ്ങളിലും താറുമാറായിട്ടുണ്ട്.
മഴ മൂന്ന് നാള് കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. മഴ ശമിക്കുന്നത് വരെ സ്കൂളുകള്‍ക്കും, കോളേജുകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചു. പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പും നല്കി. റാസ് ലഫാന്‍, അല്‍ ഖോര്‍, അല്‍ ജുമൈല്യ ഉംബാബ് തുടങ്ങി മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചുട്ടുണ്ട്. ഇവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചത്. അടിയന്തര സഹായങ്ങള്‍ക്കായി 999 എന്ന നമ്പറില്‍ വിളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. പൊലീസ് ആംബുലന്‍സ് സിവില്‍ ഡിഫന്‍സ് തുടങ്ങിയ എല്ലാ അവശ്യസേവനങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം. ആറ് ഭാഷകളിലായി 24 മണിക്കൂറും ഈ കണ്ട്രോള് റൂമിന്റെ സേവനമുണ്ടാകും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ങഛക വെബ് പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് സഹായം തേടാമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം മഴയെ തുടര്‍ന്ന് വ്യോമ ഗതാഗതവും തടസപ്പെട്ടു. വിമാനം സര്‍വ്വീസുകള്‍ വഴിതിരിച്ചുവിട്ടു.
https://youtu.be/op8b9RMQW80
Post Your Comments