ഭോപ്പാൽ : 50 ലക്ഷം രൂപയ്ക്ക് വേണ്ടി പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ രാജു ലോധി എന്ന വിദ്യാര്‍ത്ഥിയെ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാന്‍ വേണ്ടി തട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നു. ഈ മാസം 17 നാണ് സംഭവം. കാണാതായ രാജുവിന്റെ ഫോണില്‍ നിന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത ഫോണ്‍ സന്ദേശം എത്തി. എന്നാൽ സുഹൃത്തുക്കളില്‍ ഒരാളില്‍ നിന്ന് പരസ്പര വിരുദ്ധമായ ഒരു ഫോണ്‍ സന്ദേശം ലഭിച്ചതോടെ സഹപാഠികളില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് ഗൂഢാലോചന പുറത്തു വന്നത്.
സംഘത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലേക്ക് രാജുവിനെ തട്ടിക്കൊണ്ട് പോയെന്നും അവിടെവച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഫാം ഹൗസിലെ കിണറിന് സമീപം കുഴിച്ചു മൂടിയെന്നും ഈ കുട്ടി മൊഴി നല്‍കി. ശനിയാഴ്ച മൃതദേഹം പുറത്തെടുത്തു. ഘത്തില്‍ ഉണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments