പമ്പ : ശബരിമലയിൽ ഇന്ന് എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. സന്നിധാനത്ത് നിന്നും പമ്ബയില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പൂര്‍ണ്ണമായും പിന്മാറി. ഭക്തരുടെ ആക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാധ്യമങ്ങളുടെ പിന്മാറ്റം എന്നാണ് സൂചന. അതിനിടെ സ്ത്രീ പ്രവേശനത്തില്‍ പൊലീസ് ഇന്ന് ശക്തമായ നിലപാട് എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് സ്ത്രീകളെത്തിയാല്‍ എന്ത് വന്നാലും പതിനെട്ടാംപടി കയറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ശബരിമലയിലേയും പമ്ബയിലേയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൊലീസ് ഏത് നിമിഷവും വിച്ഛേദിക്കും. മൊബൈല്‍ ഫോണ്‍ സേവനത്തേയും തടസ്സപ്പെടുത്താനാണ് സാധ്യത.
ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നും ഏത് പ്രതിസന്ധിയേയും മറികടക്കുമെന്നും ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി വിവി രാജേഷ് ഫെയ്‌സ് ബുക്കില്‍ കുറിക്കുകയും ചെയ്തു. ഇന്നലെ രാത്രി മുഴുവന്‍ നടപ്പന്തലില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിവാറുകാര്‍ നിരീക്ഷണം നടത്തിയിരുന്നു. യുവതിയകളോ 50 തികയാത്ത സ്ത്രീകളോ എത്തുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. ഇന്ന് സന്നിധാനത്ത് വലിയ ഭക്തജന തിരിക്ക് ഉണ്ടാകില്ല. നട അടയ്ക്കുന്ന ദിവസമായതു കൊണ്ട് തന്നെ ഇതരസംസ്ഥാന ഭക്തരുടെ വരവും കുറവായിരിക്കും.
Post Your Comments