കോട്ടയം: ‘ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാം’ എന്ന സുപ്രീം കോടതി വിധിയുടെ മറവിൽ രഹന ശബരിമലയില്‍ പ്രവേശിക്കാനെത്തിയത് കൃത്യമായ ഗൂഡാലോചനയോടെ എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കടുക്കുമ്പോള്‍ മോഡലും ആക്ടിവിസ്റ്റ് കൂടിയായ രഹന ഫാത്തിമ മലകയറാന്‍ എത്തിയതില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. വാഗമണ്ണില്‍ മൂന്നു ദിവസം നീണ്ടു നിന്ന രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയില്‍ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ച്, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത ശേഷമാണ് രഹന ഫാത്തിമ കഴിഞ്ഞ 19 ന് മലകയറാന്‍ സന്നിധാനത്ത് എത്തിയതെന്ന വാർത്ത പുറത്തു വിട്ട് ഒരു ഓൺലൈൻ മാധ്യമം. ‘കേരള ഓൺലൈൻ’ എന്ന ഓൺലൈൻ മാധ്യമമാണ് ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്.
വാഗമണ്ണില്‍ നടന്ന പാര്‍ട്ടിയിലാണ് രഹന മലയ്ക്ക് പോകുന്ന തീയതി സംബന്ധിച്ച് ധാരണയായത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറുമെന്ന് പ്രഖ്യാപിച്ച രഹനയ്ക്കൊപ്പം മലകയറ്റത്തിനു തയ്യാറായ നൂറിലേറെ ആക്ടിവിസ്റ്റുകളായ യുവതികളും ഇവിടെയുണ്ടായിരുന്നു. ഇവരെല്ലാം ആദ്യ ദിനം തന്നെ സന്നിധാനത്തേയ്ക്ക് പോകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും, രഹന പോയി എത്തിയ ശേഷമുണ്ടാകുന്ന പ്രത്യാഘാതം അറിഞ്ഞശേഷം മതി ബാക്കിയുള്ള നടപടികളെന്നായിരുന്നു തീരുമാനം.
ഫെയ്സ്ബുക്കിലെ ആക്ടിവിസ്റ്റുകളുടെ സീക്രട്ട് ഗ്രൂപ്പായ ഡേറ്റിംഗ് – എ കളര്‍ഫുള്‍ ഡിലൈറ്റ് – എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തില്‍ ഡേറ്റിംഗ് കൂട്ടായ്മ സംഘടിപ്പിച്ചത്. വനിതാ ആക്ടിവിസ്റ്റുകളും യുവാക്കളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകളാണ് രഹസ്യ ഗ്രൂപ്പില്‍ ഉള്ളത്. ഈ ഗ്രൂപ്പില്‍ ആക്ടിവിസ്റ്റുകള്‍ക്കും, ഇത്തരം കൂട്ടായ്മയില്‍ അംഗമായവര്‍ക്കും മാത്രമാണ് പ്രവേശനം. ഫെയ്സ്ബുക്കിലെ മറ്റ് ആളുകള്‍ക്ക് ഈ ഗ്രൂപ്പ് കാണാമെങ്കിലും, ഈ ഗ്രൂപ്പിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ പോസ്റ്റ് കാണാനോ സാധിക്കില്ല.
ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും രഹസ്യമായായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം ഗ്രൂപ്പുകളുടെ കൂട്ടായ്മകള്‍ പലപ്പോഴും ഒഴിഞ്ഞ കേന്ദ്രങ്ങളിലും പൊലീസിന്റെ ശ്രദ്ധ എത്താത്ത സ്ഥലങ്ങളിലുമായിരിക്കും. എല്ലാ മാസവും മദ്യവും മറ്റ് എല്ലാ വിധ രഹസ്യ ഇടപാടുകളും ഈ ഗ്രൂപ്പുകളുടെ പാര്‍ട്ടികളിലും ഉണ്ടാകും. ഇത്തരം ഒരു പാര്‍ട്ടിയാണ് കഴിഞ്ഞ 13 മുതല്‍ വാഗമണ്ണിലെ രഹസ്യ കേന്ദ്രത്തില്‍ നടന്നിരുന്നതെന്നാണ് കേരള ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത് . വാഗമണ്ണിലെ ഒരു ടൂറിസ്റ്റ് ഇടപാടുകാരനും, ഇടനിലക്കാരനുമാണ് ഇത്തരത്തില്‍ വാഗമണ്ണില്‍ നടത്തിയ രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത്.
Post Your Comments