KeralaLatest News

അറസ്റ്റിലായി നാലാം ദിവസവും നിരാഹാരത്തില്‍; പ്രതീഷ് വിശ്വനാഥിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നിലയ്ക്കലിലും പമ്പയിലും പോലീസ് ഭക്തര്‍ക്കു മേല്‍ നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രതീഷ് നിരാഹാരം അനുഷ്ടിക്കുന്നത്

ശബരിമലയില്‍ സമരങ്ങള്‍ക്കു തുടക്കമിട്ട ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥ് അറസ്റ്റിലായിട്ട് അഞ്ച് ദിവസമാകുന്നു. അടുത്ത ദിവസം മുതല്‍ നിരാഹാരത്തിലാണ്. നിലയ്ക്കലിലും പമ്പയിലും പോലീസ് ഭക്തര്‍ക്കു മേല്‍ നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രതീഷ് നിരാഹാരം അനുഷ്ടിക്കുന്നത്.

നട അടയ്ക്കുന്നതു വരേയും അതു തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് എ.എച്.പി പ്രവര്‍ത്തകര്‍ പ്രതീഷിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉപവാസം അനുഷ്ഠിക്കുകയാണ്.

പമ്പയില്‍ വെച്ചാണ് പ്രതീഷ് അറസ്റ്റിലാകുന്നത്. മുഴുവന്‍ സംഘര്‍ഷങ്ങളുടെയും സൂത്രധാരന്‍ പ്രതീഷാണ് എന്നതാണ് പോലീസ് ഭാഷ്യം. അതോടൊപ്പം അണികളോട് ഇരുമുടി കെട്ടി കൂട്ടം കൂട്ടമായി സന്നിധാനത്ത് എത്താന്‍ എ.എച്.പി യുടെ നമ്പര്‍ പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പും വിവാദം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button