Latest NewsKeralaIndia

ഓരോ അയ്യപ്പഭക്തരുടെയും വീട് മരണവീടുപോലെ : പീപ്പിൾ ഫോർ ധർമ്മ അധ്യക്ഷ ശില്‍പ നായര്‍

കേരള സര്‍ക്കാര്‍, വിശ്വാസികളുടെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ശില്‍പ നായര്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: അയ്യപ്പഭക്തര്‍ നിലവില്‍ നേരിടുന്നത് മരണവീടിന് സമാനമായ അന്തരീക്ഷമെന്ന് പീപ്പിള്‍ ഫോര്‍ ധര്‍മ പ്രസിഡന്റ് ശില്‍പ നായര്‍. ഭക്തരില്‍ പലരും ഭക്ഷണം കഴിച്ചിട്ട് പോലും നാളുകളായി. ഭൂരിഭാഗം സ്ത്രീകളും ശബരിമല കയറാന്‍ 50 വയസ്സുവരെ കാത്തിരിക്കുമെന്നും, പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശില്‍പ നായര്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍, വിശ്വാസികളുടെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ശില്‍പ നായര്‍ ആവശ്യപ്പെട്ടു.ശബരിമല യുവതി പ്രവേശനത്തിനെതിരെ സുപ്രീം കോടതിയിൽ പീപ്പിൾ ഫോർ ധർമ്മയും കക്ഷി ചേർന്നിരുന്നു. അഡ്വക്കറ്റ് സായി ദീപക് ആണ് പീപ്പിൾ ഫോർ ധർമ്മയ്ക്കായി സുപ്രീം കോടതിയിൽ ഹാജരായത്.

ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത്, സമൂഹ മാധ്യമങ്ങളില്‍ റെഡി ടു വെയ്റ്റ് ക്യാംപെയിനിന് തുടക്കം കുറിച്ച ആളുകളിൽ ഒരാളുമാണ് ശില്‍പ നായര്‍. ഇവർ ആയിരുന്നു പന്തളത്തെ ആദ്യത്തെ നാമജപയാത്ര ഉത്ഘാടനം ചെയ്തത്. ഇപ്പോഴും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നാമജപയാത്ര നടക്കുകയാണ്. ബിജെപി എൻ ആർ ഐ സെല്ലിന്റെ സംസ്ഥാന കമ്മറ്റി അംഗം കൂടിയാണ് ശില്പ നായർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button