തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശന വിഷയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് കെ.എസ്. ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടമാണുണ്ടായത് . ശബരിമലയിലും മറ്റ് സ്ഥലങ്ങളിലുമായും പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തത് 49 ഒാളം ബസ്സുകളാണ്. കൂടാതെ സേവനം നടത്താന്‍ സാധ്യമാകാതെയും വലിയ തുക നഷ്ടം സംഭവിച്ചു. ഇതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി രംഗത്ത് എത്തിയിരിക്കുകയാണ്. ബസുകള്‍ക്ക് നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുകയാണ് തച്ചങ്കരി.
ഇതോടൊപ്പം വരുത്തിവച്ച നാശനഷ്ടങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ പരാതി നല്‍കാന്‍ അന്വേഷണ ഉദ്ധ്യോഗസ്ഥരോട് ഡിജിപി നിര്‍ദ്ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുളളതായി റിപ്പോര്‍ട്ട് കാണിക്കുന്നു. ബസുകള്‍ തകര്‍ന്നതും ട്രിപ്പുകള്‍ മുടങ്ങിയതും ഉള്‍പ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോര്‍പറേഷനുണ്ടായത്. പമ്പയില്‍ ഉണ്ടായ പ്രതിഷേധത്തില്‍ മാത്രം 23 ബസുകള്‍ക്കാണു നാശനഷ്ടം ഉണ്ടായത്. ബസുകളുടെ ചില്ലുകളും ലൈറ്റും ഡിസ്പ്ലേ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. പമ്പയിലെ പ്രതിഷേധ സമരത്തിലുണ്ടായ നഷ്ടം 63,0500. മറ്റുള്ള സ്ഥലങ്ങളിലെ പ്രതിഷേധത്തില്‍ 89,000 രൂപയുടെ നഷ്ടമുണ്ടായി. ബസുകള്‍ക്ക് തകരാര്‍ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപ. വരുമാനനഷ്ടം 46,00,000. ആകെ നഷ്ടം 53,19,500 രൂപ.
അക്രമണങ്ങളിലോ പ്രതിഷേധങ്ങളിലോ സര്‍ക്കാര്‍ വസ്കുവകള്‍ നശിപ്പിച്ചാല്‍ അതിന്‍റെ സഷ്ട പരിഹാരം അത് വരുത്തിവെച്ച വ്യക്തികളില്‍ നിന്നോ അല്ലെങ്കില്‍ ബന്ധപ്പെട്ട സംഘടനകളില്‍ നിന്നോ ഈടാക്കപ്പെടണമെന്ന് 2003 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹെെക്കോടതിയും ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം തിരിച്ചുപിടിക്കാതെ ജാമ്യം നല്‍കരുതെന്ന് കോര്‍പ്പറേഷന്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
Post Your Comments