റിയോ ഡി ജനീറോ : ബ്രസീല്‍ ദേശിയ മ്യൂസിയത്തില്‍ നിന്നും 12,000 വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസിലിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. ഇവിടെ സൂക്ഷിച്ചിരുന്ന ലൂസിയ എന്ന് പേരിട്ട 12,000 വര്‍ഷം പഴക്കമുള്ള പ്രാചീന സ്ത്രീയുടെ ഫോസിലിന്റെ അവശിഷ്ടങ്ങളാണ് വീണ്ടും കണ്ടെടുത്തത്. സെപ്തംബര്‍ 2 നാണ് 200 വര്‍ഷം പഴക്കമുള്ള ചരിത്ര മ്യൂസിയം കത്തിനശിച്ചത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പോര്‍ച്ചുഗീസ് രാജകുടുംബത്തിന്റെ വസതിയായിരുന്നു ഈ കെട്ടിടം. ബ്രസീലില്‍ ലാപ വെര്‍മെല്‍ഹയിലെ പാറമടയില്‍ നിന്ന് 1970 ലാണ് ലൂസിയയെ കണ്ടെത്തിയത്. ഫ്രഞ്ച് പുരാവസ്തു ഗവേഷക ആനെറ്റ് ലാമിങ് എംപരായാണ് പാറമടയില്‍ 40 അടി ധാതുശേഖരത്തിന് കീഴെ നിന്ന് ഒരു തലയോട്ടിയും ഇടുപ്പെല്ലും കാലിലെ അസ്ഥിയുടെ ചെറുഭാഗങ്ങളും കണ്ടെത്തിയത്. അമേരിക്കന്‍ മേഖലയിലെ മനുഷ്യകുടിയേറ്റ ചരിത്രം തന്നെ തിരുത്തിയെഴുതാന്‍ ഗവേഷകരെ പ്രേരിപ്പിച്ച അമൂല്യമായ ഫോസിലാണ് ലൂസി.
Post Your Comments