ഭൂവനേശ്വര്‍: ഒഡീഷയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പദ്മലോചന് പാണ്ഡ ബിജെപിയില്‍ ചേര്‍ന്നു.പാണ്ഡയ്ക്കൊപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
ഈ മാസം ഏഴിനാണ് പാണ്ഡ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചത്. ഒഡീഷയിലെ ബാലസൂര്‍ ജില്ലയിലെ സിമുലിയ മണ്ഡലത്തില്‍നിന്നും മൂന്ന് തവണ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചിരുന്നു.
Post Your Comments