Latest NewsKerala

പ്രളയ ദുരിതാശ്വാസത്തിനുള്ള വിദേശ സന്ദര്‍ശനം മുഖ്യമന്ത്രി രാഷ്ട്രീയ പ്രഹസനമാക്കി: മുല്ലപ്പള്ളി

തിരുവനന്തപുരം: പഴയ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് സമാനമായിരുന്നു പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ യോഗങ്ങളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവ വെറും രാഷ്ട്രീയ പ്രഹസ്വനമായി ചുരിക്കാനേ അദ്ദേഹത്തിനായുള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ ദുരന്തത്തിന്റെ ഗൗരവം ഉള്‍കൊള്ളുന്ന യോഗമായിരുന്നില്ല അത്. മുഖ്യമന്ത്രി വിദേശത്ത് പോയി കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല.

ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കേസെടുത്തത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണ്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പദയാത്രകളും വിശദീകരണ യോഗങ്ങളും പാര്‍ട്ടി സംഘടിപ്പിക്കും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button