![](/wp-content/uploads/2018/10/image-11.jpg)
ബ്രസല്‍സ്: ബെല്‍ജിയത്തിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ശരവണ ഭവനില്‍ നിന്ന് കഴിച്ചത് മലയാളികളുടെ പ്രിയ ഭക്ഷണം ദോശ. ത്രിദിന ബെല്‍ജിയം സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 12-ാമത് ഏഷ്യ-യൂറോപ്പ് മീറ്റിങ്ങി(എ എസ് ഇ എം)ല്‍ പങ്കെടുക്കാനാണ് വെങ്കയ്യ നായിഡു ബ്രസല്‍സില്‍ എത്തിയത്.
ശനിയാഴ്ച, ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗായത്രി ഇസ്സാര്‍ കുമാറിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ദോശ കഴിക്കുന്ന ചിത്രങ്ങള്‍ വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ജെയ്ന്‍ കള്‍ച്ചറല്‍ സെന്ററില്‍ കഥകളി കാണുകയും ആന്റ്വെര്‍പ്പിലെ പ്രൊവിന്‍ഷ്യല്‍ ഹൗസിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു അദ്ദേഹം.
Post Your Comments